പാക് ഭീകരൻ അമീർ ഹംസ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്
Thursday 22 May 2025 7:05 AM IST
കറാച്ചി: പാകിസ്ഥാനി ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ സഹസ്ഥാപകനും മുതിർന്ന അംഗവുമായ അമീർ ഹംസ പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾക്ക് വസതിയിൽ വച്ച് പരിക്കേറ്റെന്നാണ് സൂചന. എന്നാൽ എങ്ങനെ പരിക്കേറ്റെന്ന് വ്യക്തമല്ല. വെടിയേറ്റതാണെന്ന തരത്തിലെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിൽ കനത്ത സുരക്ഷാ വലയത്തിലാണ് ഇയാൾ. റിപ്പോർട്ടുകളോട് പാകിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ആണ് ഇയാൾ.