ബലൂചിസ്ഥാനിൽ സ്‌കൂൾ ബസിന് നേരെ ആക്രമണം: 6 മരണം

Thursday 22 May 2025 7:05 AM IST

കറാച്ചി : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്കൂൾ ബസിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ 6 മരണം. നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ രാവിലെ 7.40ന് ഖുസ്ദാർ ജില്ലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ 4 പേർ കുട്ടികളാണ്. ബസ് ഡ്രൈവറും സഹായിയുമാണ് കൊല്ലപ്പെട്ട മറ്റു രണ്ട് പേർ. 46 കുട്ടികളാണ് സംഭവ സമയം ബസിലുണ്ടായിരുന്നത്. സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച വാഹനം ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രവിശ്യയിൽ വിമത ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും (ബി.എൽ.എ) പാക് സുരക്ഷാ സേനയും തമ്മിലെ ഏറ്റുമുട്ടൽ രൂക്ഷമാണ്. ഞായറാഴ്ച ഇവിടുത്തെ ഒരു മാർക്കറ്റിന് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു.