ആഗ്രഹിച്ച കാര്യങ്ങൾ എളുപ്പത്തിൽ നടക്കാൻ ചെയ്യേണ്ടത്, ഫലം ഉറപ്പെന്ന് അനുഭവസ്ഥർ

Thursday 22 May 2025 12:43 PM IST

ജീവിതത്തിലെ പ്രതിസന്ധികളും തടസങ്ങളും നീക്കാൻ ഹിന്ദുക്കൾ ഗണപതിയുടെ അനുഗ്രഹം തേടാറുണ്ട്. കാര്യവിജയം പെട്ടെന്ന് ഉണ്ടാവാൻ ഗണപതിക്ക് നടത്തുന്ന ഏറ്റവും ഫലവത്തായ വഴിപാടാണ് മുക്കുറ്റികൊണ്ടുള്ള പുഷ്പാഞ്ജലി. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍ ക്ഷിപ്ര ഗണപതി മന്ത്രം ജപിച്ചുകൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി.

എല്ലാ മാസവും ജന്മനക്ഷത്ര ദിവസം മുക്കുറ്റി പുഷ്പാഞ്ജലി നടത്തിയാൽ കാര്യതടസം, സാമ്പത്തിക തടസം, തൊഴിൽ തടസം, മംഗല്യ തടസം തുടങ്ങി എത്രവലിയ തടസങ്ങളും മാറിക്കിട്ടുമെന്നാണ് ഭക്തരുടെ വിശ്വാസം. പരീക്ഷ ഉൾപ്പെടെ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യങ്ങൾ ആരംഭിക്കുന്നതിനുമുമ്പ് മുക്കുറ്റി പുഷ്പാഞ്ജലി നടത്തിയാൽ വിജയം ഉറപ്പാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. പുഷ്പാഞ്ജലി അർപ്പിക്കുന്നതിനൊപ്പം അകമഴിഞ്ഞുളള പ്രാർത്ഥനയും കൂടിയാകുമ്പോൾ വിജയം വളരെ എളുപ്പത്തിലാകും.

മുക്കിറ്റി കൺകണ്ട ഔഷധവുമാണ്. ആയുര്‍വേദ വിധി പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങലെ എളുപ്പത്തിൽ നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. മുക്കുറ്റി ശരീരത്തിന് തണുപ്പു നല്‍കുന്ന ഒന്നാണ്. ഇതിനു പുറമേ വിഷ ചികിത്സയ്ക്കും ഉപയോഗിക്കും . വിഷ ജീവികളുടെ കടിയേറ്റ ഭാഗത്ത് ഇത് അരച്ചു പുരട്ടിയാല്‍ മതിയാകും. ഇതിന്റെ ഇലകള്‍ വെറും വയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതും ഇത് അരച്ചു കഴിയ്ക്കുന്നതുമെല്ലാം നല്ലതാണ്.