'22 മിനിട്ടിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു, സിന്ദൂരം മായ്‌‌ച്ചവരെ മണ്ണിൽ ലയിപ്പിച്ചു'

Thursday 22 May 2025 1:03 PM IST

ബിക്കാനീർ: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വൈകാരികമായി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ബിക്കാനീറിൽ വിവിധ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ആർപ്പുവിളികളോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ടിരുന്നത്.

മോദിയുടെ വാക്കുകൾ:

'ഭീകരർ മതം നോക്കി പഹൽഗാമിൽ നിരപരാധികളെ കൊന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ 22 മിനിട്ടിൽ ഇന്ത്യ അതിന് മറുപടി നൽകി. ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. സിന്ദൂരം മായ്‌ച്ചാൽ തിരിച്ചടി എങ്ങനെയാകുമെന്ന് കാണിച്ച് കൊടുത്തു. സിന്ദൂരം മായ്‌ച്ചവരെ മണ്ണിൽ ലയിപ്പിച്ചു. ചിലർ കരുതി നമ്മൾ മിണ്ടാതിരിക്കുമെന്ന്. സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി. നീതിയുടെ പുതിയ സ്വരൂപമാണ് ഓപ്പറേഷൻ സിന്ദൂർ. ഭീകരതയ്‌ക്ക് നമ്മൾ മറുപടി നൽകി. അണുബോംബിന്റെ പേരിൽ ഭീഷണിപ്പെടുത്താൻ നോക്കേണ്ട. പാകിസ്ഥാന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ ഇന്ത്യ തുറന്നുകാട്ടും.'