രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം

Friday 23 May 2025 2:41 AM IST

കല്ലമ്പലം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വ ദിനത്തിൽ തോട്ടയ്ക്കാട് രാജീവ് ഗാന്ധി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ സമ്മേളനം കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാം തോട്ടയ്ക്കാട് ഉദ്ഘാടനം ചെയ്തു.സാംസ്കാരിക വേദി ചെയർമാൻ അഭിലാഷ് ചാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബേബി ഹെർഷ് നന്ദി പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ മണിലാൽ തോട്ടക്കാട്,മജീദ് ഈരാണി,ഷാജഹാൻ കൈപ്പടകോണം,തോട്ടക്കാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ വിവേകാനന്ദൻ,ബദറുദ്ദീൻ,ശ്രീറാം,റീന,സജീവ്,ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.