ചികിത്സാസഹായത്തിന് അപേക്ഷിക്കാം

Friday 23 May 2025 2:43 AM IST

ആറ്റിങ്ങൽ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ശാഖയുടെ വിഷ്ണു മനേഷ് മെമ്മോറിയൽ ചാരിറ്റബിൾ ഫണ്ടിൽ നിന്ന് ക്യാൻസർ രോഗ ബാധിതരായ കുട്ടികൾക്ക് നൽകിവരുന്ന ചികിത്സാസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ചിറയിൻകീഴ്,വർക്കല താലൂക്കുകളിലെ ക്യാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന 18 വയസിന് താഴെയുള്ള കുട്ടികൾക്കാണ് സഹായം ലഭിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ശാഖയുടെ ആറ്റിങ്ങൽ, മാമം,പാലമൂടിന് സമീപമുള്ള ഓഫീസിൽ നിന്ന് അപേക്ഷാ ഫോറം ലഭിക്കും. ചികിത്സാരേഖകളുടെ കോപ്പികൾ സഹിതം ജൂൺ 15നകം ഐ.എം.എ ഓഫീസിൽ അപേക്ഷ നൽകണം.