കൃഷിഭവൻ മാർച്ച്
Friday 23 May 2025 2:44 AM IST
കിളിമാനൂർ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി മണമ്പൂർ കൃഷിഭവനു മുന്നിൽ പ്രതിഷേധ ധർണയും മാർച്ചും സംഘടിപ്പിച്ചു.കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഭവനന്റെ അദ്ധ്യക്ഷതയിൽ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.സുജി,ശിഹാബുദ്ദീൻ മണനാക്ക്,ആറ്റിങ്ങൽ മനോജ്,സവാദ് ഖാൻ,സജീവ് മണമ്പൂർ,ജമാൽ,അമൃത ലാൽ,അസീസ് കിനാലുവിള,രാജീവ്,കുള മുട്ടം ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.