ഷുഗർ ബേബി സുന്ദരിയായി തൃഷ, സംഗീത മഴ പെയ്യിച്ച് റഹ്മാൻ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫിലെ രണ്ടാമത്തെ ഗാനം ഷുഗർ ബേബി റിലീസ് ചെയ്തു. അടിപൊളി സുന്ദരിയായി ഗാനരംഗത്ത് തൃഷ നിറഞ്ഞു നിൽക്കുന്നു. പൊന്നിയിൻ സെൽവനിൽ കണ്ടതിലും തൃഷ സുന്ദരിയായിരിക്കുന്നു. ശിവ ആനന്ദും എ.ആർ. റഹ്മാനും എഴുതിയതാണ് പാട്ടിന്റെ വരികൾ. പാട്ടിൽ റഹ്മാൻ വീണ്ടും സംഗീത മഴ പെയ്യിക്കുന്നു. അലെക്‌സാൻഡ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവരാണ് ഗായകർ. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം രവി കെ. ചന്ദ്രൻ,സ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിൽ വിതരണം. ഡിസ്റ്റ്രിബ്യുഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസ്. ജൂൺ 5ന് റിലീസ് ചെയ്യും. പി.ആർ.ഒ: പ്രതീഷ് ശേഖർ.
.