കെ.എസ്.എസ്.പി.എ ശില്പശാല
Thursday 22 May 2025 8:46 PM IST
പടന്നക്കാട് : കെ.എസ്.എസ്.പി.എ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പാരീഷ് ഹാളിൽ നടന്ന ഏകദിന ശില്പശാല സംസ്ഥാന പ്രസിഡന്റ് എ.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ക്ലാസ്സുകൾ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കൾ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വിനയദാസ് , സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ എന്നിവർ കൈകാര്യം ചെയ്തു.സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി.സി.സുരേന്ദ്രൻ നായർ, കെ.സി രാജൻ, സി രത്നാകരൻ, കെ. സരോജിനി, ടി.കെ.എവുജിൻ, ഡോ.എ.എം.ശ്രീധരൻ, പി.പി.ബാലചന്ദ്രൻ ഗുരുക്കൾ, നെയ്യാറ്റിൻകര മുരളി എന്നിവർ പ്രസംഗിച്ചു. തോമസ് മാത്യു സ്വാഗതവും ബാബു മണിയങ്ങാനം നന്ദിയും പറഞ്ഞു.