ടീൻസ് ഇന്ത്യ ഫുട്ബാൾ ടൂർണമെന്റ്
Thursday 22 May 2025 8:50 PM IST
കാഞ്ഞങ്ങാട്: ടീൻസ് ഇന്ത്യ കാഞ്ഞങ്ങാട് യൂണിറ്റ് സംഘടിപ്പിച്ച പ്രീമിയർ ലീഗ് ടീൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി ഒന്നിനെതിരെ രണ്ടു ഗോൾ നേടി കീത് സ്റ്റോൺ എഫ്.സിയെ പരാജയപ്പെടുത്തി. സാൽഫോർഡ് എഫ് സി , ബുറൈസ എഫ്.സി എന്നിവരായിരുന്നു മറ്റു ടീമുകൾ.ടീൻസ് ടൂർണമെന്റ് ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി ശഖീബ് ഉദ്ഘാടനം ചെയ്തു.മാഡ്രിഡ് എഫ്.സിയിലെ ഹിഷാം മികച്ച കളിക്കാരനായും കീത് സ്റ്റോൺ എഫ്.സി യിലെ അനസ് മികച്ച ഗോളിയായും തിരെഞ്ഞെടുത്തു. ടീൻസ് ഇന്ത്യ രക്ഷാധികാരി മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, അബ്ദുല്ല അജാനനൂർ, റാഷീദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ടീൻസ് ഇന്ത്യ കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി ഫീസാൻ അഷ്രഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.