സാഹോദര്യ കേരള പദയാത്ര 24ന് തലശ്ശേരിയിൽ
Thursday 22 May 2025 8:54 PM IST
തലശ്ശേരി:വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന 'സാഹോദര്യ കേരള പദയാത്രയ്ക്ക് തലശ്ശേരിയിൽ സ്വീകരണം നൽകും. തിരുവനന്തപുരത്ത് നിന്നും പ്രയാണമാരംഭിച്ച പദയാത്ര 14 ജില്ലകളിലും പര്യടനം നടത്തി 31 ന് കോഴിക്കോട് സമാപിക്കും.24 ന് വൈകുന്നേരം 5 മണിക്ക് എരഞ്ഞോളി പാലത്തിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.പദയാത്ര വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് സി അബ്ദുനാസർ, വൈസ് പ്രസിഡന്റ് സീനത്ത് അബ്ദുസ്സലാം, തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അജ്മൽ , സെക്രട്ടറി കെ.എം.അഷ്ഫാഖ്,മണ്ഡലം കമ്മിറ്റി അംഗം കെ.മുഹമ്മദ് ഫിറോസ് പങ്കെടുത്തു