പഠനോപകരണങ്ങൾ വിതരണം ചെയ്തു

Thursday 22 May 2025 8:55 PM IST

കണ്ണൂർ: ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിർധന കുടുംബാംഗങ്ങളായ വിദ്യാർത്ഥികളെ കണ്ടെത്തി അടുത്ത അക്കാഡമിക് വർഷത്തേക്കുള്ള പഠനോപകരണങ്ങളുടെ ആദ്യ ഘട്ട വിതരണം നടത്തി.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡവലപ്പ്‌മെന്റിന്റെ സഹായത്തോടെ കണ്ണൂർ ഗ്രാമ സ്വരാജ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്.ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ വിതരണോദ്ഘാടനം നിർവഹിച്ചു. സൗമി മട്ടന്നൂർ, സഞ്ജന രാജീവൻ, ബാലസുഭ, സി.കെ.പ്രദീപ് കുമാർ,എസ്.വി.മാലിനി,സി.എം.സജന, ശ്രുതി സന്തോഷ്, എം.വി.ഷനോജ്, വി.കെ.സ്മിത തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ഘട്ടത്തിൽ വിവിധ എസ്ടി കോളനികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ വിതരണം ചെയ്യും.ഈ വർഷം ആറളം ഫാം, തിരുവോണപ്പുറം, വെള്ളറ എന്നീ കോളനികളിലെ വിദ്യാർത്ഥികൾക്കാണ് വിതരണം ചെയ്യുന്നത്.അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അറിയിച്ചു.