ദേശീയപാത ഇടിഞ്ഞ സംഭവം; കരാർ കമ്പനിയുടെ ചെലവിൽ തകരാർ പരിഹരിക്കും,​ കമ്പനിയ്ക്ക് ഒരുവർഷത്തെ വിലക്ക് വരും

Thursday 22 May 2025 10:12 PM IST

ന്യൂഡൽഹി : ദേശീയപാത 66 ന്റെ നിർമ്മാണത്തിനിടെ മലപ്പുറം കൂരിയാട് പാത ഇടിഞ്ഞ സംഭവത്തിൽ കേന്ദ്രസർക്കാർ‌ കർശന നടപടിയെടുക്കും. നിർമ്മാതാക്കളുടെ അശ്രദ്ധ മൂലമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി. കരാർ കമ്പനിയായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിന്റെ ചെലവിൽ തന്നെ തകരാർ പരിഹരിച്ച് പ്രവൃത്തി പൂർത്തിയാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കമ്പനിക്ക് ഒരു വർഷത്തേക്ക് വിലക്ക് ഏ‍ർപ്പെടുത്തിയതായും നിലവിലെയും ഭാവിയിലെയും റോഡ് നിർമ്മാണ ടെൻഡറിൽ പങ്കെടുക്കാനാവില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതു കൂടാതെ പദ്ധതിയുടെ കൺസൾട്ടന്റായ ഹൈവേ എൻജിനിയറിംഗ് കൺസൾട്ടന്റിനെയും ഭാവിയിലെ ലേലങ്ങളിൽ നിന്ന് വിലക്കി. നിർമ്മാണ കമ്പനിയുടെ പ്രോജക്ട് മാനേജർ എ. അമർനാഥ് റെഡ്ഡിയെയും ടീം ലീഡർ രാജ്കുമാറിനെയും സസ്പെൻഡ് ചെയ്തു. കൂരിയാട് ഇടിഞ്ഞ് വീണ് ഭാഗത്തെ അപാകതകൾ പരിശോധിച്ച വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി. ച​തു​പ്പ് ​നി​ല​ത്തി​ൽ​ ​റോ​ഡി​ന്റെ​ ​ഭാ​രം​ ​താ​ങ്ങാ​ൻ​ ​ക​ഴി​യാ​തെ​ ​അ​ടി​ത്ത​റ​ ​മ​ണ്ണ് ​താ​ണു​പോ​യ​താ​ണ് ​ത​ക​ർ​ച്ച​യ്ക്ക് ​കാ​ര​ണം.​ ​ടാ​റിം​ഗി​ന് ​മു​ൻ​പ് ​മ​ണ്ണ് ​വേ​ണ്ട​വി​ധം​ ​ഉ​റ​പ്പി​ച്ചി​രു​ന്നി​ല്ല.​ ​ഭൂ​മി​യു​ടെ​ ​ഘ​ട​ന​ ​മ​ന​സി​ലാ​ക്കി​ ​താ​ങ്ങു​ശേ​ഷി​ ​മെ​ച്ച​പ്പെ​ടു​ത്തി​യ​തു​മി​ല്ലെന്നും മന്ത്രാലയം അറിയിച്ചു. .

കൂ​രി​യാ​ട്,​ ​തൃ​ശൂ​ർ,​​​ ​കു​പ്പം,​​​ ​കാ​ഞ്ഞ​ങ്ങാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​നി​ർ​മ്മാ​ണ​ ​വീ​ഴ്ച​യും​ ​ദേ​ശീ​യ​ ​പാ​താ​ ​നി​ർ​മ്മാ​ണം​ ​പൊ​തു​വി​ലും​ ​ഡ​ൽ​ഹി​ ​ഐ.​ഐ.​ടി​ ​പ്രൊ​ഫ​സ​ർ​ ​ജി.​വി.​ ​കെ.​ആ​ർ.​ ​റാ​വു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​നി​ൽ​ ​ദീ​ക്ഷി​തും​ ​ജി​മ്മി​ ​തോ​മ​സും​ ​ഉ​ൾ​പ്പെ​ട്ട​ ​സ​മി​തി​ ​പ​രി​ശോ​ധി​ക്കും.​ ​കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്‌​ക​രി​ ​ഇ​ട​പെ​ട്ടാ​ണ് ​ന​ട​പ​ടി.​ ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​എം.​പി​ ​ഗ​ഡ്ക​രി​ക്ക് ​നേ​രി​ട്ട് ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.‌