ജലഭവൻ ധർണ

Friday 23 May 2025 2:39 AM IST

തിരുവനന്തപുരം: പൊതുടാപ്പുകളുടെ വാട്ടർ ചാർജ് ഇനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതായി നൽകിയ 719 കോടി രൂപ വാട്ടർ അതോറിട്ടിക്ക് നൽകാതെ ധനവകുപ്പ് തിരിച്ചെടുത്തതിനെതിരേ കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ജലഭവന് മുമ്പിൽ ധർണ നടത്തി.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ബിജു മുഖ്യപ്രഭാഷണം നടത്തി. ബി.രാഗേഷ്, ടി.പി.സഞ്ജയ്, ജോയൽ സിംഗ്, വി.വിനോദ്, എസ്.കെ.ബൈജു തുടങ്ങിയവർ സംസാരിച്ചു.