മാളവികയുടെ ചിത്ര പ്രദർശനം
Friday 23 May 2025 2:41 AM IST
തിരുവനന്തപുരം: പുതിയ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ചിത്രം രചിച്ച് ശ്രദ്ധേയയായ പത്താം ക്ലാസ് വിദ്യാർത്ഥി എസ്.എ.മാളവിക വരച്ച അമ്പതോളം ചിത്രങ്ങളുടെ പ്രദർശനം ശാസ്തമംഗലം മോവ് ആർട്ട് ഗാലറിയിൽ മന്ത്റി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.പി.അജി,ജെ.സി.അനിൽ, ഡോ.സുനിൽരാജ്, സലേഖ കുറുപ്പ്, ശ്യാം ഗോപാൽ ആചാര്യ, ജെ.ഷാജു കടയ്ക്കൽ, മാളവിക എന്നിവർ സംസാരിച്ചു. പ്രദർശനം 25ന് സമാപിക്കും.