5 ഗ്രാമീണ റോഡുകൾക്ക് 88 ലക്ഷം
Friday 23 May 2025 4:45 AM IST
മാവേലിക്കര: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 5 റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് 88 ലക്ഷം രൂപ അനുവദിച്ചുതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. പള്ളിമുക്ക് താന്നിക്കുന്നു റോഡിന് 18 ലക്ഷം, കുഴിയത്ത് മുക്ക് പൂലിപ്പറമ്പ് നഗർ വഴി വല്ലാറ്റിൽ ജംഗ്ഷൻ റോഡിനും കക്കുറുമ്പ് മാമൂട് റോഡിനും 20 ലക്ഷം വീതം, കെ.സി.സി ഫാക്ടറി കണിയാംപറമ്പ് റോഡിനും നെടിയപറമ്പ് ജംഗ്ഷൻ കാങ്കാലിവിള റോഡിനും 15 ലക്ഷം വീതവുമാണ് അനുവദിച്ചത്. തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. സാങ്കേതിക അനുമതി വേഗത്തിൽ ലഭ്യമാക്കി ടെൻഡർ ചെയ്തു നിർമ്മാണം ആരംഭിക്കുവാൻ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് എഞ്ചിനീയറിംഗ് വിങ്ങിന് നിർദ്ദേശം നൽകിതായി എം.എൽ.എ അറിയിച്ചു.