തൊഴിൽ മേള പങ്കെടുക്കാം

Saturday 24 May 2025 1:51 AM IST

ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പ് 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 24ന് തൊഴിൽ മേള സംഘടിപ്പിക്കും. വിവിധ കമ്പനികൾ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ 24ന് രാവിലെ 9. 30ന് ബയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരണം. ഫോൺ: 6282095334, 9495999682