മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Friday 23 May 2025 1:51 AM IST

ആലപ്പുഴ: അയൽവാസി വഴി കെട്ടി അടച്ചതോടെ മതിൽചാടി പുറത്തിറങ്ങേണ്ട ഗതികേടിലായ വണ്ടാനം കാട്ടുങ്ങൽ വീട്ടിൽ പി.ജെ.ജയയുടെയും ഭിന്നശേഷിക്കാരനായ മകന്റെയും ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു.

ജില്ലാകളക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.ഗീത ഉത്തരവിട്ടു.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 18ാം വാർഡിലാണ് ജയയുടെയും മകൻ മുരുകേശന്റെയും താമസം.മൂന്നുമാസം മുമ്പാണ് അയൽവാസി വഴി കെട്ടിയടച്ചത്.ഇതോടെ മതിലിൽ ഏണിചാരിവച്ച് കയറിയാണ് ജയ പുറത്തേക്ക് പോകുന്നത്.മകന്റെ ചികിത്സക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോകുന്നതിനാണ് സ്ഥലം വാങ്ങിയത്.മതിലിന് മുകളിലൂടെയാണ് മുരുകേശനെ ആംബുലൻസിൽ കയറ്റുന്നത്.