ഉന്നതവിജയിയെ അനുമോദിച്ചു

Friday 23 May 2025 1:54 AM IST

ചേർത്തല : മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്‌സി കെമിസ്ട്രിയിൽ ഉന്നത വിജയം നേടിയ കെ.പി ആഘോഷ് കുമാറിന്റെയും ഗിരിജയുടെയും മകൻ എ.ഉണ്ണികൃഷ്ണനെ (വയൽവാരം ) തൈക്കൽ എസ്.എൻ.ഡി.പി യോഗം 519-ാം നമ്പർ ശാഖ ഭാരവാഹികൾ വസതിയിലെത്തി അനുമോദിച്ചു. പ്രസിഡന്റ്‌ എം.പി.

നമ്പ്യാർ,സെക്രട്ടറി കെ.ജി. ശശിധരൻ, കൺവീനർ എൻ.വി.രഘുവരൻ, ജോയിന്റ് കൺവീനർ ബിന്ദു ഗോകുൽദാസ്, എസ്.എൻ.പി.സി പ്രസിഡന്റ്‌ കെ.ആർ മോഹനൻ എന്നിവർ പങ്കെടുത്തു.