ഹരിത നഗരം ക്യാമ്പയിൻ

Friday 23 May 2025 2:54 AM IST

ആലപ്പുഴ: നഗരസഭാ അമൃത മിത്ര പദ്ധതിയുടെ ഭാഗമായി വുമൺ ഫോർ ട്രീ ഹരിത നഗരം ക്യാമ്പയിൻ നടത്തി. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ നസീർ പുന്നക്കൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം, ജലാശയങ്ങൾക്ക് സമീപം, പാർക്കുകൾ, വിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിപാലനം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.സ്ഥിരംസമിതി അദ്ധ്യക്ഷ ആർ.വിനീത അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ ബി.മെഹബൂബ്, ബി.നസീർ,സി.ഡി.എസ് ചെയർപേഴ്സൺമാരായ സോഫിയ അഗസ്റ്റിൻ,ഷീലമോഹൻ, ഉദ്യോഗസ്ഥരായ വി.ആർ. ജയശ്രീ,കെ.അജിന, മിഷൻ മാനേജർ പി.പി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.