അവധിക്കാല ക്യാമ്പ് സമാപിച്ചു

Friday 23 May 2025 1:54 AM IST

ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള അവധികാല ക്യാമ്പ് സമാപിച്ചു. ചിത്രരചനയെക്കുറിച്ച് രാജ്യാന്തര ചിത്രകാരൻ അമീൻ ഖലീൽ, മയക്കുമരുന്നിനെതിരെ ക്യാമ്പസിൽ എന്ത് ചെയ്യാം. നാടക കളരി, സൂമ്പാ ഡാൻസ് എന്നിവയിൽ പരിശീലനം നൽകി. സമാപന സമ്മേളനം എച്ച്. സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് സി. ശ്രീലേഖ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സബ് ജഡ്ജി പ്രമോദ് മുരളി, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.ഡി. ഉദയപ്പൻ, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ, പുന്നപ്ര മധു എന്നിവർ സംസാരിച്ചു.