നഗരത്തിൽ സൂപ്പർ ക്ലോറിനേഷൻ

Thursday 22 May 2025 11:00 PM IST

ആലപ്പുഴ: ആലപ്പുഴ നഗരസഭ പരിധിയിൽ തത്തംപള്ളി, വടികാട് പമ്പ് ഹൗസുകളിലും മണ്ണഞ്ചേരി സൗത്ത് പഞ്ചായത്തിലെ തമ്പകച്ചുവട്, വലിയവീട് പമ്പ് ഹൗസ് എന്നിവിടങ്ങളിലും നാളെ സൂപ്പർ ക്ലോറിനേഷൻ നടക്കുന്നതിനാൽ നഗരസഭയിലെ ജില്ലാ കോടതി, തത്തംപള്ളി, കരളകം, നെഹ്‌റുട്രോഫി, പുന്നമട, കൊറ്റംകുളങ്ങര, കറുകയിൽ, വടികാട്, കൈനകരി വാർഡ്-1 എന്നിവിടങ്ങളിലും മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത് പഞ്ചായത്തിന്റെ 7 മുതൽ 17 വരെയുള്ള വാർഡുകളിലും ആര്യാട് 15,16,17 വാർഡുകൾ വരുന്ന പ്രദേശങ്ങളിലും അന്നേദിവസം കുടിവെള്ളം ഉപയോഗിക്കാൻ പാടില്ലെന്ന് വാട്ടർ അതോറിട്ട് അധികൃതർ അറിയിച്ചു.