സ്വാഗതസംഘം രൂപീകരിച്ചു

Friday 23 May 2025 1:59 AM IST

ചേർത്തല:ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിച്ച രാപകൽ സമര യാത്രയ്ക്ക് ജൂൺ 5 ന് തണ്ണീർമുക്കം,മുഹമ്മ,ചേർത്തല എന്നിവിടങ്ങളിൽ സ്വീകരണം നൽകാൻ സ്വാഗത സംഘം രൂപീകരിച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.സോമശേഖരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു.ടി.ആർ.രാജിമോൾ വിഷയാവതരണം നടത്തി.ഡോ.തോമസ് വി. പുളിക്കൽ, എസ്.ശരത്,കെ.പുരുഷോത്തമൻ നായർ,കെ.സി.ആന്റണി,ആർ. ശശിധരൻ,സുനിജാ ലക്ഷ്മി,പി.ടി.രാധാകൃഷ്ണൻ,കരപ്പുറം രാജശേഖരൻ,പി.വി. സുരേഷ് ബാബു,റഷീദാ ബീഗം,ആ. ഇമാമുദീൻ,എം.റോക്കി,വിജയചന്ദ്രൻ കെ.എ.വിനോദ് എന്നിവർ സംസാരിച്ചു.ഫാദർ പയസ് ആറാട്ടുകുളം,ഫാദർ ആന്റോ ചേരാന്തുരുത്തി,സി.കെ.ഷാജിമോഹൻ, അഡ്വജേക്കബ് അറയ്ക്കൽ, അഡ്വ.എസ്.ശരത്,കെ.ആർ.സോമശേഖരപ്പണിക്കർ എന്നിവർ രക്ഷാധികാരികളും ഡോ.തോമസ് വി.പുളിക്കൽ ചെയർമാനുമായ 51 അംഗ സ്വാഗത സംഘവും തിരഞ്ഞെടുത്തു.