എ.ആർ ക്യാമ്പിൽ വെടിപൊട്ടി, അബദ്ധം പറ്റിയതെന്ന് പൊലീസ്

Friday 23 May 2025 12:31 AM IST

പത്തനംതിട്ട : പൊലീസ് എ.ആർ ക്യാമ്പിൽ അബദ്ധത്തിൽ വെടിപൊട്ടി. തിര നിറച്ച തോക്ക് പരിശോധനയ്ക്കായി എടുത്ത ആർമർ വിഭാഗം ഉദ്യോഗസ്ഥൻ അറിയാതെ കാഞ്ചിയിൽ വിരൽ വച്ചതാണ് വെടി പൊട്ടാൻ കാരണമെന്ന് അറിയുന്നു. തോക്കിന്റെ ബാരൽ തറയിലേക്ക് ചൂണ്ടിയ നിലയിലായതിനാൽ വെടി പൊട്ടിയപ്പോൾ അപകടം ഒഴിവായി. ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തും. വെടിശബ്ദം ക്യാമ്പിൽ പരിഭ്രാന്തി പരത്തി.