റീജൻസി ക്ലബ് ഡേ ആഘോഷം
Friday 23 May 2025 12:00 AM IST
തൃശൂർ: കുട്ടനെല്ലൂർ റീജൻസി ക്ലബിന്റെ കുടുംബാഘോഷം 23, 24, 25 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 24ന് റീജൻസി ഫിയസ്റ്റ എന്ന പേരിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കലാമത്സരങ്ങൾ, എക്‌സിബിഷൻ, ഫുഡ് ഫെസ്റ്റ്, ഫാഷൻ ഷോ, കലാപരിപാടികൾ എന്നിവ നടക്കും. ആഘോഷത്തിന്റെ ഭാഗമായി 60ലധികം സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ട്രെൻഡി വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, അലങ്കാരച്ചെടികൾ, ഫുഡ് കോർട്ട് എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ നടക്കുന്ന പ്രദർശനത്തിലേക്കുള്ള എൻട്രി സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ സമസ്യ, ഗീത മയൂരനാഥ്,അഞ്ജന ജിഷി,റെനി ജോസ് എന്നിവർ പങ്കെടുത്തു.