ഗാനസന്ധ്യ 23 ന്

Friday 23 May 2025 12:34 AM IST

വടക്കാഞ്ചേരി: മൂന്നംഗ സംഘം ചേർന്ന് വടക്കാഞ്ചേരിയെ ശുദ്ധ സംഗീതത്തിന്റെ കേന്ദ്രമാക്കാനൊരുങ്ങുന്നു. വി.കെ. സൈബുന്നീസ, കെ.ടി. വിജയൻ, വി.സി.മനോജ് എന്നീ സംഗീത പ്രേമികൾ ചേർന്നൊരുക്കിയ മെഹ്ഫിൽ (സംഗീത സദസ് )സിങ്ങേഴ്‌സ് മ്യൂസിക് ക്ലബ്ബ് 23 ന് പ്രവർത്തനമാരംഭിക്കും. വൈകീട്ട് 5.30ന് ജയശ്രീ ഹാളിൽ ഗാനസന്ധ്യ നടക്കും. സംഗീത ആസ്വാദകരുടെ കൂട്ടായ്മ രൂപപ്പെടുത്തി ജീവിതത്തിലെ മാനസിക സംഘർഷം ലഘൂകരിക്കുകയാണ് മ്യൂസിക് ക്ലബ്ബിന്റെ ലക്ഷ്യം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷനാകും. ഗസൽ, പഴയ മലയാളം, ഹിന്ദി, മാപ്പിളപാട്ട് ഗാനങ്ങൾ മാത്രമാണ് മെഹ്ഫിൽ അവതരിപ്പിക്കുകയെന്നും അടിപൊളി ഗാനങ്ങൾ ഒഴിവാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.