പിണറായി-ഗഡ്കരി ബന്ധം ദുരന്തം: ജോൺ ഡാനിയേൽ
Friday 23 May 2025 12:35 AM IST
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് വികസന നായകപദവി ചാർത്തിക്കൊടുക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തിലെ പ്രവൃത്തികൾ തിരക്കിട്ട് പൂർത്തിയാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും സംസ്ഥാന പൊതുമരാമത്ത് വകുപ്പും ചേർന്നു നടത്തിയ നീക്കമാണ് ദേശീയപാതയിലെ ദുരന്തങ്ങൾക്ക് കാരണമെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ. ആറ് വരിപ്പാതയുടെയും നാലുവരിപ്പാതയുടെയും ആകാശവീഡിയോകൾ പ്രചരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നു സി.പി.എം ലക്ഷ്യം. 2025 ഡിസംബറിനകം കേരളത്തിലെ ദേശീയപാത നിർമ്മാണം പൂർത്തിയാക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകി. 2024 ഡിസംബറിൽ നിതിൻ ഗഡ്കരി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ കൂടിക്കാഴ്ച അതിനു വേണ്ടിയായിരുന്നുവെന്നും ജോൺ ആരോപിച്ചു.