മൃഗസംരക്ഷണ വകുപ്പ് പവലിയൻ മന്ത്രി ബിന്ദു സന്ദർശിച്ചു
Friday 23 May 2025 12:35 AM IST
തൃശൂർ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തൃശൂരിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശനത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ പവലിയനിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ:ആർ.ബിന്ദു സന്ദർശിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പവലിയനിൽ എത്തിച്ചിട്ടുള്ള മർമോസെറ്റ് കുഞ്ഞു കുരങ്ങൻമാർ, ഓന്ത് വർഗ്ഗത്തിലെ മനോഹരമായ ഇഗ്വാനകൾ, ടെഗുസ്, മെക്കാവു, കൊക്കറ്റു , ആഫ്രിക്കൻ പാരറ്റ് തുടങ്ങിയ വർണ്ണ തത്തകൾ, അഴകേറിയ സൺ കോനൂറുകൾ, ലോറി കീറ്റുകൾ, സ്വർണ നിറമുള്ള ബോൾ പൈത്തൺ തുടങ്ങിയ വിദേശ അരുമകളുടെ പ്രദർശനവും എല്ലാം കാണികളെ ആകർഷിക്കുന്നവയാണ്. പ്രദർശനത്തിനെത്തുന്ന കാണികൾക്ക് പക്ഷിമൃഗാദികളെ അടുത്തറിയാനും ഫോട്ടോ എടുക്കാനും എല്ലാം അവസരമൊരുക്കിയിട്ടുണ്ട്.