ടീം ഹാൻസ് ജൂബിലി ഉദ്ഘാടനം
Friday 23 May 2025 12:35 AM IST
തൃശൂർ: പെരിങ്ങണ്ടൂർ മാനസികാരോഗ്യ ലഹരി വിമുക്ത ആശുപത്രി ടിംഹാൻസിന്റെ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ഡോ. ജോബി കടപ്പൂരാൻ, ഫാ. വർഗീസ് തരകൻ, ഫാ. റെന്നി മുണ്ടൻകുര്യൻ, ഫാ. ജോൺസൻ അന്തിക്കാട്ട്, സിസ്റ്റർ എൽസി ഇല്ലിക്കൽ, ഡോ. ജോമി ജി. ചക്കാലക്കുടി, മധു അമ്പലപുരം, സിസ്റ്റർ ആലീസ് പൊറത്തൂർ എന്നിവർ പ്രസംഗിച്ചു . ആദ്യകാല പ്രവർത്തക സിസ്റ്റർ ഷന്താളിനെ ആദരിച്ചു.