വൈശാഖ മാസാചരണം

Friday 23 May 2025 12:36 AM IST

കൊടുങ്ങല്ലൂർ : ആല ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദികസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആല മുത്തപ്പൻ ചാൽ ശിവക്ഷേത്രത്തിൽ വച്ച് വൈശാഖ മാസാചരണം നടത്തി. താന്ത്രിക പൂജകൾക്ക് സംഘം ആചാര്യൻ സി.ബി പ്രകാശൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് സംഘം പാഠ ശാലയിൽ കൂടിയ പൊതുയോഗത്തിന് സംഘം പ്രസിഡന്റ് എം.എൻ. നന്ദകുമാർ തന്ത്രികൾ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ ലാലപ്പൻ ശാന്തി വിഷയാവതരണം നിർവഹിച്ചു. പി.കെ. ഉണ്ണിക്കൃഷ്ണൻ ശാന്തി, എ. ബി.വിശ്വംഭരൻ ശാന്തി എന്നിവർ സംസാരിച്ചു. പി.സി.കണ്ണൻ ശാന്തി, പി.എ. സഞ്ജയൻ ശാന്തി, ഒ.വി. സന്തോഷ് ശാന്തി, എൻ.എ. സദാനന്ദൻ ശാന്തി, കെ.എസ്. കണ്ണൻ ശാന്തി എന്നിവർ നേതൃത്വം നൽകി.