ഹാർവർഡിനെതിരെ ട്രംപ് സർക്കാർ: വിദേശ വിദ്യാർത്ഥികളെ ചേർക്കുന്നതിന് വിലക്ക്
Friday 23 May 2025 6:54 AM IST
വാഷിംഗ്ടൺ: വിദേശ വിദ്യാർത്ഥികളെ ചേർക്കുന്നതിന് ഹാർവർഡ് സർവകലാശാലയ്ക്ക് വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിലവിലുള്ള വിദേശ വിദ്യാർത്ഥികൾ മറ്റ് കോളേജുകളിലേക്ക് മാറേണ്ടി വരുമെന്നാണ് റിപ്പോർട്ട്. അല്ലാത്തപക്ഷം ഇവരുടെ വിസ റദ്ദാക്കപ്പെട്ടേക്കും. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകി. ക്യാമ്പസിലെ ചില വിദേശ വിദ്യാർത്ഥികളുടെ വിവരങ്ങൾ കൈമാറണമെന്ന സർക്കാർ നിർദ്ദേശം ഹാർവർഡ് തള്ളിയതാണ് വിലക്കിന് കാരണം. ജൂത വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ട്രംപ് ആവിഷ്കരിച്ച നിർദ്ദേശങ്ങളും ഹാർവർഡ് നേരത്തെ തള്ളിയിരുന്നു.