തൃശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 120 കിലോ, നാല് പേർ പിടിയിൽ

Friday 23 May 2025 7:37 AM IST

തൃശൂർ: ലോറിയിൽ കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ പാലിയേക്കരയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു.

നാല് പേരെ അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി സിജോ, ആലുവ സ്വദേശികളായ ഹാരിസ്, ആഷ്‌ലിൻ, പാലക്കാട് സ്വദേശി ജാബിർ എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.