കിരാതയായി അതിശയിപ്പിക്കാൻ മോഹൻലാൽ
ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം 'കണ്ണപ്പ' യിൽ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹൻലാലിന്റെ പുതിയ പോസ്റ്റർ. .ദൃഢനിശ്ചയത്തോടെ, ഏവരെയും ആകർഷിക്കുന്ന അസാമാന്യ സ്ക്രീൻ പ്രസൻസോടെ നടന്നുവരുന്ന മോഹൻലാലുമായി ചിത്രത്തിന്റെ ഹ്രസ്വ വീഡിയോ പുറത്തിറങ്ങി . മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന വീഡിയോ ഏവരിലും ആകാംക്ഷ ഉണർത്തുന്നു. എല്ലാ ഭാഷകളിലെ ആരാധകർ ആകാംക്ഷയോടെയാണ് കണ്ണപ്പയ്ക്കുവേണ്ടി കാത്തിരിക്കുന്നത്. പ്രഭാസ്, അക്ഷയ്കുമാർ, മോഹൻബാബു , ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങി വമ്പൻ താരനിര ഒരുമിക്കുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27ന് റിലീസ് ചെയ്യും. എവിഎ എന്റർടെയ്ൻമെന്റ് , 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറിൽ ഡോ. മോഹൻ ബാബു ആണ് നിർമ്മാണം. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ക്യാമറ ചലിപ്പിക്കുന്നു. പി.ആർ.ഒ ആതിര ദിൽജിത്ത്.