225 പദ്ധതികൾക്ക് അംഗീകാരം
Saturday 24 May 2025 1:54 AM IST
ആലപ്പുഴ: ഈ സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി സ്പിൽ ഓവർ പ്രൊജക്ടുകൾ ഉൾപ്പെടുത്തി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് 69 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. യോഗത്തിൽ മാവേലിക്കര നഗരസഭയിലെ (സ്പിൽ ഓവർ പ്രോജക്ട് ഉൾപ്പടെ) 225 പ്രോജക്ടുകൾക്ക് അംഗീകാരം നൽകി. വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി 37 തദ്ദേശ സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിച്ചു.