കാർഷിക പരിശീലനം

Saturday 24 May 2025 1:41 AM IST

വെള്ളനാട്:മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം നടീൽ വസ്തുക്കളുടെ ഉല്പാദന രീതികൾ എന്ന വിഷയത്തിൽ ജൂൺ 4,5 തീയതികളിൽ രണ്ടു ദിവസത്തെ കാർഷിക പരിശീലനം മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംഘടിപ്പിക്കും.രജിസ്‌ട്രേഷൻ ഫീസ് : 500 രൂപ.രാവിലെ 10മുതൽ പരീശീലനം ആരംഭിക്കും.പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂൺ മൂന്നിന് വൈകിട്ട് 5ന് മുൻപായി രജിസ്‌ട്രേഷൻ ഫീസ് അടച്ച് അതിന്റെ സ്‌ക്രീൻഷോട്ടും പേരും വാട്സ്ആപ്പ് മുഖേന രജിസ്റ്റർ 9447856216 ൽ ചെയ്യണം.