ശവമഞ്ച വിലാപയാത്ര
Saturday 24 May 2025 1:45 AM IST
കുറ്റിച്ചൽ: സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ യു.ഡി.എഫ് നടത്തുന്ന കരിദിനത്തിന്റെ ഭാഗമായി യു.ഡി.എഫ് കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സർക്കാറിന്റെ ശവമഞ്ചവിലാപയാത്ര നടത്തി.കുറ്റിച്ചൽ മേലേമുക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കുറ്റിച്ചലിൽ സമാപിച്ചു.യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കോട്ടൂർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.പ്രതിഷേധ പരിപാടി നിയോജകമണ്ഡലം കൺവീനർ എ.എ.അസീസ് ഉദ്ഘാടനം ചെയ്തു.കൺവീനർ മധുകുമാർ, മണ്ഡലം പ്രസിഡന്റ് ടി.സുനിൽ കുമാർ, മുസ്ലീം ലീഗ് പ്രസിഡന്റ് നാസറുദീൻ,ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി സതികുമാർ തുടങ്ങിയവർ സംസാരിച്ചു.