ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
Saturday 24 May 2025 1:48 AM IST
വെള്ളനാട്:ബ്രദേഴ്സ് ഗ്രാമീണ ഗ്രന്ഥശാലയുടെയും എക്സൈസിന്റെയും ആഭിമുഖ്യത്തിൽ ചാങ്ങ മൂഴിയിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.ആര്യനാട് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഗിരീഷ് ക്ലാസെടുത്തു.ഗ്രന്ഥശാലാ പ്രസിഡന്റ് സി.രാജകൃഷ്ണൻ അദ്ധ്ക്ഷത വഹിച്ചു.കെ.സുനിൽ,വി.കൃഷ്ണൻ നായർ,അംബിക,എസ്.ടി.ബാലമുരുകൻ എന്നിവർ സംസാരിച്ചു.