വ്യാപാരികൾ ധർണ്ണ സമരം നടത്തി

Saturday 24 May 2025 12:12 AM IST
ധർണ്ണ സമരം പുതുച്ചേരി ട്രേഡേഴ്സ് ഫെഡറേഷൻ ഉപാദ്ധ്യക്ഷൻ ഇ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.

മാഹി: മാഹിയിലെ വ്യാപാര വ്യവസായ തൊഴിൽ മേഖലയുടെ സംരക്ഷണം ആവശ്യപ്പെട്ട് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനുമുന്നിൽ ധർണ്ണ സമരം നടത്തി. പുതുച്ചേരി ട്രേഡേഴ്സ് ഫെഡറേഷൻ ഉപാദ്ധ്യക്ഷൻ ഇ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം പ്രമോഷനും ഹാർബർ നിർമ്മാണവും എവിടെയും എത്താത്തതും ഉദ്യോഗസ്ഥവൃന്ദം വ്യാപാരികളോട് കാണിക്കുന്ന അവഗണനയും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഷാജി പിണക്കാട്ട്, കെ.കെ. ശ്രീജിത്ത് സംസാരിച്ചു. ഏകോപന സമിതി ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും ട്രഷറർ അഹമ്മദ് സെമീർ നന്ദിയും പറഞ്ഞു. പി.പി അനൂപ് കുമാർ, കെ. സമീർ, ഭരതൻ, എ.വി യൂസഫ്, ഫൈസൽ, സ്‌കൈ സഫീർ നേതൃത്വം നൽകി.