കറുപ്പൻ ജയന്തി ആഘോഷം
Saturday 24 May 2025 12:55 AM IST
അമ്പലപ്പുഴ : വ്യാസമഹാസഭയുടെ നേതൃത്വത്തിൽ ഇന്ന് പണ്ഡിറ്റ് കറുപ്പൻ ജയന്തി ആഘോഷം നടക്കും .പുന്തല എ .കെ. ഡി .എസ് അൻപത്തി ഒൻപതാം നമ്പർ കരയോഗം ഹാളിലാണ് പരിപാടി. ഉച്ചയ്ക്ക് രണ്ടു മുതൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും, പ്രസംഗ മത്സരവും നടക്കും .മൂന്നു മണിക്ക് പൊതുസമ്മേളനം വ്യാസമഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് കെ.ഡി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും .സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തും. കരുമാടി ഗവ .ഹൈസ്കൂൾ അദ്ധ്യാപകൻ സജി സദാനന്ദൻ സമ്മാനദാനം നിർവ്വഹിക്കും .ജില്ലാ പ്രസിഡന്റ് സി .വി .പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ബി .ശിവകുമാർ സ്വാഗതവും ട്രഷറർ വി .ഗോപാലകൃഷ്ണൻ നന്ദിയും പറയും.