വിളംബര ജാഥ
Saturday 24 May 2025 2:55 AM IST
മാവേലിക്കര: കേരളാ എൻ.ജി.ഒയൂണിയൻ 62ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാവേലിക്കര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര ജാഥ പ്രൈവറ്റ് സ്റ്റാൻഡിൽ സമാപിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി സുരേഷ് കുമാർ സംസാരിച്ചു. റാലിയിൽ സെക്രട്ടറിയേറ്റംഗം ഒ.ബിന്ദു, ജില്ലാ കമ്മറ്റിയംഗങ്ങളായ എസ്.മനോജ്, ഏരിയാ സെക്രട്ടറി എസ്.ഗിരീഷ് കുമാർ, പ്രസിഡൻറ് പി.വി വിമൽ കുമാർ ഭാരവാഹികളായ റസീന എം.എൻ, പ്രമോദ് ഇ.വി, എസ്.സുനിൽ കുമാർ, ബിനു രവി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വൈ.ഇർഷാദ്, റ്റി.ഒ.ജലജാകുമാരി എന്നിവർ നേതൃത്വം നൽകി.