മെഡിക്കൽ ക്യാമ്പ് ഇന്ന്
Saturday 24 May 2025 2:04 AM IST
വർക്കല: പുത്തൻചന്ത റസിഡന്റ്സ് അസോസിയേഷനും കിംസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10ന് പുത്തൻചന്ത കിംഗ്സ് ഹാളിൽ നടക്കും. ജനറൽ മെഡിസിൻ,ഇ.എൻ.ടി,ഫിസിയോതെറാപ്പി ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്.ഉച്ചയ്ക്ക് 2.30ന് നടക്കുന്ന അസോസിയേഷൻ പൊതുയോഗം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് ജോളി അനിൽ അദ്ധ്യക്ഷത വഹിക്കും.