പേപ്പർ ബാഗ് നിർമ്മാണ പരിശീലനം
Saturday 24 May 2025 3:04 AM IST
വർക്കല: വർക്കല ടൗൺ റോട്ടറി ക്ലബ് 3211ന്റെ ഈ വർഷത്തെ 'ഉയരെ ' പ്രോജക്റ്റിന്റെ ഭാഗമായി പുത്തൻചന്ത പനമൂട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള റോട്ടറി ക്ലബ് ഹാളിൽ വനിതകൾക്ക് പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകും.25ന് രാവിലെ 10മുതൽ 1വരെ നടക്കുന്ന പരിപാടി ഉയരെ പ്രോജക്ട് ചെയർപേഴ്സൺ റോട്ടോറിയൽ ഡോ.മീര ജോൺ ഉദ്ഘാടനം ചെയ്യും.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.ഫോൺ.9745 345505, 9447033722, 9446105055.