വീട്ടിലേക്കൊരു പുസ്തകം പദ്ധതി
Saturday 24 May 2025 5:05 AM IST
വർക്കല: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനാ വസന്തം - വീട്ടിലേക്കൊരു പുസ്തകം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇടവ പഞ്ചായത്തുതല മേഖലായോഗം വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. ഹർഷാദ് സാബു,അസ്ലം.ആർ,ഇംതിയാസ്,മനാഫ്,ഷിജി കുമാർ,ബദരി നാഥ് തുടങ്ങിയവർ പങ്കെടുത്തു. 28ന് നടക്കുന്ന വായനാ വസന്തം പരിപാടിയിൽ ഓരോ ഗ്രന്ഥശാലയെയും പ്രതിനിധീകരിച്ച് 5 പേർ വീതം പങ്കെടുക്കുന്നതിനും പരിപാടിയുടെ പ്രചാരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. 25ന് എല്ലാ ലൈബ്രറി അങ്കണങ്ങളിലും വൈകിട്ട് 5ന് അക്ഷരദീപം തെളിക്കും.