അദ്ധ്യാപക പരിശീലനം
Saturday 24 May 2025 1:08 AM IST
അമ്പലപ്പുഴ: സമഗ്ര ശിക്ഷ കേരളം പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന രണ്ടാം ഘട്ട അദ്ധ്യാപക പരിശീലനം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീർക്കുന്നം എസ് .ഡി .വി ഗവ. യു.പി സ്കൂൾ, തോട്ടപ്പള്ളി നാലു ചിറ ഗവ. എച്ച് .എസ്, അമ്പലപ്പുഴ കെ. കെ .കുഞ്ഞുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലായി ഹിന്ദി, ബയോളജി, വർക്ക് എക്സ്പീരിയൻസ് വിഷയങ്ങളുടെ പരിശീലനമാണ് നടത്തുക. അഞ്ചുദിവസം നീണ്ടുനിൽക്കും. അമ്പലപ്പുഴ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ വി .അനിത അദ്ധ്യക്ഷയായി. പ്രഥമഅധ്യാപികമാരായ എ .നദീറ, വി. എസ്. സന്നു, സി .ആർ .സി .സി സ്മിത എന്നിവർ സംസാരിച്ചു.