എച്ച്.ബി പാടം റോഡ് ഉദ്ഘാടനം
Saturday 24 May 2025 2:09 AM IST
ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വലിയകുളം വാർഡിലെ എച്ച്.ബി പാടം റോഡ് ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. തോട് സൈഡ് കല്ലുകെട്ടി മലിനജലം വീടുകളിലേക്ക് കയറാതിരിക്കാനുള്ള സംരക്ഷണം ഒരുക്കുകയും ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ബി .നസീർ സ്വാഗതം പറഞ്ഞു.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, നസീർ പുന്നയ്ക്കൽ, കൗൺസിലർ ക്ലാരമ്മ പീറ്റർ, എ.ഡി.എസ് സെക്രട്ടറി സുമയ്യ, പൊതുപ്രവർത്തകരായ പി.ബി.ഷാനവാസ്, കെ.സദാനന്ദൻ, സംഗീത മനോജ് എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങൾ ,പ്രദേശവാസികൾ അടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.