പോക്‌സോ കേസ് പ്രതിക്ക് 30 വർഷം കഠിന തടവും പിഴയും ശിക്ഷ
Saturday 24 May 2025 1:04 AM IST
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. എറണാകുളം പെരുമ്പടപ്പ് സ്വദേശി നെറ്റോ വീട്ടിൽ ഫെനിക്സിനെയാണ് (40) കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. 1.3 ലക്ഷം പിഴയും അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടര വർഷത്തെ കഠിന തടവും കൂടി അനുഭവിക്കണം. 2014ൽ കട്ടപ്പന പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. വിചാരണ വേളയിൽ ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് വീണ്ടും വിചാരണ ആരംഭിച്ചത്. കട്ടപ്പന പൊലീസ് ഇൻസ്‌പെക്ടറായിരുന്ന റെജി എം. കുന്നിപ്പറമ്പനാണ് കേസിൽ അന്വേഷണം നടത്തിയത്.