മൈസൂർ പാക്കിലെ 'പാക്ക് " ഇനി വേണ്ട!

Saturday 24 May 2025 4:17 AM IST

ജയ്‌പൂർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പേരിലെ 'പാക്ക്" വെട്ടി മൈസൂർ പാക്ക്. മൈസൂർ ശ്രീ എന്നാണ് പുതിയ പേര്. രാജസ്ഥാനിലെ ജയ്‌പൂരിലുള്ള വ്യാപാരികളുടേതാണ് തീരുമാനം. രാജസ്ഥാനിൽ മൈസൂർ ശ്രീ വിൽക്കുന്ന ത്യോഹാർ സ്വീ​റ്റ്സിലെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. സമ്പന്നത എന്നാണ് 'പാക്ക്" എന്ന പദത്തിന്റെ അർത്ഥം.

രാജ്യത്തോടുള്ള സ്‌നേഹം ഓരോ പൗരന്റെയും മനസിലാണെന്നും അതാണ് മൈസൂർ പാക്കിന്റെ പേര് മാറ്റിയതെന്നും വ്യാപാരികൾ പറഞ്ഞു. മറ്റ് മധുര പലഹാരങ്ങളായ മോടി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരും മാറ്റി. ഇവയും പാക്കിനു പകരം ശ്രീയാകും. ഉപഭോക്താക്കളുടെ നിർദ്ദേശവും പേരുമാറ്റത്തിന് പിന്നിലുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. രാജസ്ഥാനിലെ മറ്റ് വ്യാപാരികളും ഇതേ പാതയിലാണെന്നാണ് റിപ്പോർട്ട്.