ആൻഡമാൻ ആകാശപാത അടച്ചത് മിസൈൽ പരീക്ഷണത്തിന്

Saturday 24 May 2025 3:52 AM IST

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിന് മുകളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ചുറ്റുമുള്ള 500 കിലോമീറ്റർ ചുറ്റളവിൽ ഇന്നലെയും ഇന്നുമായി മൂന്ന് മണിക്കൂർ വീതം ആകാശ പാത അടച്ചത് മിസൈൽ പരീക്ഷണത്തിനാണെന്ന് അഭ്യൂഹം.

ഈ സമയത്ത് സിവിലിയൻ വിമാനങ്ങളുടെ യാത്ര വിലക്കി മേയ് 16ന് നോട്ടീസ് ടു എയർമാൻ (നോട്ടാം) ഉത്തരവ് ഇറക്കിയിരുന്നു. പലപ്പോഴും മിസൈൽ പരീക്ഷണങ്ങൾക്കും സൈനിക അഭ്യാസങ്ങൾക്കും വേണ്ടിയാണ് ഇവ പുറപ്പെടുവിക്കാറ്. രാവിലെ 7-10, ഉച്ചയ്‌ക്ക് 1:30-4:30 സമയത്ത് വ്യോമമേഖല അടയ്‌ക്കുമ്പോൾ ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകൾ തടസപ്പെടും.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടുന്ന മേഖല ഇന്ത്യയുടെ പതിവ് മിസൈൽ പരീക്ഷണ വേദിയാണ്. 2025 ജനുവരിയിൽ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ പരീക്ഷിച്ചത് ഇവിടെയാണ്.