മണിപ്പൂർ സംഘർഷം: വിചാരണക്ക് പ്രത്യേക എൻ.ഐ.എ കോടതി
Saturday 24 May 2025 12:19 AM IST
ന്യൂഡൽഹി: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട അക്രമ കേസുകളുടെ വിചാരണക്കായി പ്രത്യേക എൻ.ഐ.എ കോടതി രൂപീകരിച്ച് കേന്ദ്രസർക്കാർ.
ചൂരാചന്ദ്പൂരിലെ സെഷൻസ് കോടതി എൻ.ഐ.എ പ്രത്യേക കോടതിയാക്കിയാണ് വിജ്ഞാപനമിറക്കിയത്. എൻ.ഐ.എ നിയമത്തിലെ 11-ാം സെഷൻസ് പ്രകാരമാണ് കോടതി രൂപീകരിച്ചത്. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകളാണ് എൻ.ഐ.എയുടെ പരിഗണനയിലുള്ളത്. ജിരിബാമിൽ ആറ് സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയ കേസും ഇതിലുൾപ്പെടും. 2023 മേയ് മുതലാണ് മണിപ്പൂരിലെ മെയ്‌തി കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.