അത്ഭുതകരം ഇൗ...രക്ഷപ്പെടൽ

Saturday 24 May 2025 12:36 AM IST

തൃശൂർ: നഗരം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോർപ്പറേഷന്റെ കെട്ടിടത്തിന് മുകളിൽ നിന്നും മേൽക്കൂര പറന്ന് വീഴുന്നത് കണ്ടു നിന്നവർ ആ കാഴ്ച്ചയുടെ ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല. ഏത് സമയവും ആളുകളും വാഹനങ്ങളും ഇടമുറിയാതെ കടന്നു പോകുന്ന സ്ഥലത്ത് ഇത്രയും വലിയ മേൽക്കൂര തകർന്ന് വീണിട്ടും ഒരാൾ പോലും അകപ്പെടാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. അപകടം നടക്കുന്ന സമയത്ത് റോഡ് വിജനമായിരുന്നുവെങ്കിലും അതിന് തൊട്ടുമുൻപ് വരെ ഈ റോഡിലൂടെ ധാരാളം വാഹനങ്ങൾ കടന്നു പോയിരുന്നു.

പതിച്ചത് ഓട്ടോറിക്ഷയുടെ മുന്നിൽ

ശക്തമായ കാറ്റിൽ മേൽക്കൂര പറന്ന് നിലം പതിക്കുമ്പോൾ തൊട്ടുപിന്നിൽ ഒരു ഓട്ടോ പോകുന്ന ദൃശ്യവും ഉണ്ട്. മേൽക്കൂര വരുന്നത് കണ്ട് ഒാട്ടോ പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതിന് പിറകിൽ മറ്റു വാഹനങ്ങളും വരുന്നതായി സി.സി ടിവി ക്യാമറകളിൽ വ്യക്തമാണ്. സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും ഉണ്ടായിരുന്നവരുടെ മുന്നിലൂടെയാണ് മേൽക്കൂര പറന്ന് നിലത്തുവീഴുന്നത്. 2000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മേൽക്കൂര കാറ്റ് നിന്നതുകൊണ്ട് മാത്രമാണ് എതിർവശത്തെ റോഡിൽ എത്തി നിന്നത്. രണ്ടടി മാറിയുള്ള ഫുട്പാത്തിലേയ്ക്ക് എത്തിയിരുന്നുവെങ്കിൽ വലിയ അപകടത്തിലേയ്ക്ക് വഴിവയ്ക്കുമായിരുന്നു.

ബാരിക്കേഡുകൾ തകർന്നു

ഫുട്പാത്തിനോട് ചേർന്നുള്ള ബാരിക്കേഡുകളിൽ ഒരെണ്ണം മേൽക്കൂര വീണ് തകർന്നു. റോഡിന്റെ നടുവിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പൂർണമായും നശിച്ചു. നിരവധി വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. ഫുട്പാത്തിലൂടെ കാൽനടയാത്രികരും കടന്നുപോകുന്നുണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് റോഡ് മുറിച്ചുകടന്ന സ്ത്രീ കരച്ചിലോടെയാണ് ആ രംഗം കണ്ടുനിന്നത്.

അപകട ലിസ്റ്റിൽ ഉള്ള മേൽക്കൂര

അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കെട്ടിടത്തിന്റെ മേൽക്കൂര താഴേയ്ക്ക് വീഴാവുന്ന വിധത്തിലാണെന്ന് കോർപ്പറേഷൻ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കോർപ്പറേഷൻ ഓഫീസിനോട് ചേർന്നുള്ള സ്വന്തം കെട്ടിടത്തിന് മുകളിലെ മേൽക്കൂര അപകടരമായ നിലയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി പറഞ്ഞു.

അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​സം​ഭ​വി​ച്ച​ ​കാ​ര്യ​മാ​ണ്.​ ​മേ​ൽ​ക്കൂ​ര​യ്ക്ക് ​ഇ​ള​ക്കം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​കാ​ര്യം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല.​ ​അ​പ​ക​ട​ത്തെ​ ​കു​റി​ച്ച് ​പ​രി​ശോ​ധി​ക്കും.​ ​ഇ​ത്ത​ര​ത്തി​ൽ​ ​അ​പ​ക​ടാ​വ​സ്ഥ​യി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ഫ്‌​ള​ക്‌​സു​ക​ളും​ ​ട്ര​സു​ക​ളും​ ​പ​രി​ശോ​ധി​ക്കും.​ ​വ​ലി​യ​ ​ദു​ര​ന്ത​മാ​ണ് ​ഒ​ഴി​വാ​യ​ത്. -​എം.​കെ.​വ​ർ​ഗീ​സ്,​ ​മേ​യർ

കോ​ർ​പ്പ​റേ​ഷ​ൻ​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​കു​റ്റ​ക​ര​മാ​യ​ ​അ​നാ​സ്ഥ​യാ​ണ്.​ ​ഭാ​ഗ്യം​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​വ​ലി​യ​ ​ദു​ര​ന്തം​ ​ഒ​ഴി​വാ​യ​ത്.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​മു​ക​ളി​ലെ​ ​ട്ര​സ് ​മേ​ഞ്ഞ​ ​മേ​ൽ​ക്കൂ​ര​യു​ടെ​ ​അ​പ​ക​ടാ​വ​സ്ഥ​ ​കൗ​ൺ​സി​ല​ർ​മാ​രും​ ​പ്ര​ദേ​ശ​ത്തെ​ ​വ്യാ​പാ​രി​ക​ളും​ ​ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​ന​ട​പ​ടി​ ​എ​ടു​ത്തി​ല്ല.​ ​ഇ​തി​ന് ​ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം. -​രാ​ജ​ൻ​ ​പ​ല്ല​ൻ,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

കോ​ർ​പ്പ​റേ​ഷ​ൻ​ ​ഭ​ര​ണ​ ​സ​മി​തി​ ​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വ​ൻ​ ​വ​ച്ച് ​പ​ന്താ​ടു​ക​യാ​ണ്.​ ​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ ​കെ​ട്ടി​ട​ങ്ങ​ള​ട​ക്കം​ ​പൊ​ളി​ച്ച് ​മാ​റ്റാ​ൻ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​അ​ന​ങ്ങാ​പ്പാ​റ​ ​ന​യ​മാ​ണ് ​സ​വീ​ക​രി​ക്കു​ന്ന​ത്.​ ​ജ​ന​ങ്ങ​ളെ​ ​ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ​ത​ള്ളി​ ​വി​ടു​ക​യാ​ണ്. -​പൂ​ർ​ണി​മ​ ​സു​രേ​ഷ്,​ ​ഡി​വി​ഷ​ൻ​ ​കൗ​ൺ​സി​ലർ

അ​പ​ക​ട​ത്തെ​ ​കു​റി​ച്ച് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്ക് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കും.​ ​അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ ​കെ​ട്ടി​ട​ങ്ങ​ളു​ടെ​ ​കാ​ര്യ​വും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​രാ​മ​ർ​ശി​ക്കും. -​ടി.​ജ​യ​ശ്രീ,​ ​ത​ഹ​സി​ൽ​ദാർ

അ​പ​ക​ടം​ ​ന​ട​ക്കു​മ്പോ​ൾ​ ​ന​ല്ല​ ​മ​ഴ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​തി​നാ​ൽ​ ​റോ​ഡി​ൽ​ ​ആ​ളു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​മേ​ൽ​ക്കൂ​ര​ ​ഒ​ന്ന​ട​ങ്കം​ ​പ​റ​ന്ന് ​കെ​ട്ടി​ട​ത്തി​ന്റെ​ ​എ​തി​ർ​വ​ശ​ത്തേ​ക്ക് ​നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു. -​മൊ​യ്തു​ട്ടി,​ ​പ്ര​ദേ​ശ​ത്തെ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​രൻ

അ​പ​ക​ടാ​വ​സ്ഥ​ ​ഞ​ങ്ങ​ള​റി​ഞ്ഞി​ല്ല​ല്ലോ..!

തൃ​ശൂ​ർ​:​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 22​നു​ണ്ടാ​യ​ ​ചു​ഴ​ലി​ക്കാ​റ്റി​ൽ​ ​മേ​ൽ​ക്കൂ​ര​യു​ടെ​ ​ഒ​രു​ ​തൂ​ൺ​ ​കോ​ൺ​ക്രീ​റ്റ് ​അ​ട​ർ​ന്ന് ​വീ​ണ് ​താ​ഴേ​യ്ക്ക് ​പ​തി​ക്കാ​വു​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ത്തി​യാ​ണ് ​മേ​ൽ​ക്കൂ​ര​ ​പു​നഃ​സ്ഥാ​പി​ച്ച​ത്.​ ​ഉ​റ​പ്പി​ല്ലാ​ത്ത​ ​വി​ധ​ത്തി​ൽ​ ​അ​ത് ​ചെ​യ്ത​തി​നെ​ ​തു​ട​ർ​ന്ന് ​ഈ​ ​കെ​ട്ടി​ട​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രും​ ​വ്യാ​പാ​രി​ക​ളും​ ​വി​ഷ​യം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ആ​രോ​ഗ്യ​വി​ഭാ​ഗം​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​അ​പ​ക​ടാ​വ​സ്ഥ​ ​ഉ​ള്ള​താ​യി​ ​ത​ങ്ങ​ൾ​ക്ക് ​അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സും​ ​കോ​ർ​പ​റേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​യും​ ​പ​റ​യു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ജ​ന​പ്ര​തി​നി​ധി​ക​ളും

തൃ​ശൂ​ർ​:​ ​അ​പ​ക​ട​ത്തി​ൽ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​അ​ഗ്‌​നി​ശ​മ​ന​സേ​ന​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​നാ​ട്ടു​കാ​ർ​ക്കു​മൊ​പ്പം​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ളും​ ​ഓ​ടി​യെ​ത്തി.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ജ​ൻ​ ​പ​ല്ല​ൻ,​ ​വ​ർ​ഗീ​സ് ​ക​ണ്ടം​കു​ള​ത്തി,​ ​സാ​റാ​മ്മ​ ​റോ​ബ്‌​സ​ൺ,​ ​മു​കേ​ഷ് ​കൂ​ള​പ്പ​റ​മ്പി​ൽ,​ ​അ​നൂ​പ് ​കാ​ട,​ ​വി​നേ​ഷ് ​ത​യ്യി​ൽ,​ ​സ​ന്തോ​ഷ്,​ ​ആ​ന്റോ​ ​മോ​ഹ​ൻ,​ ​പൂ​ർ​ണി​മ​ ​സു​രേ​ഷ്,​ ​ഡേ​വി​ഡ് ​എ​ന്നി​വ​രും​ ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ്,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​വി.​അ​ബ്ദു​ൾ​ ​ഖാ​ദ​ർ,​ ​ത​ഹ​സി​ൽ​ദാ​ർ​ ​ടി.​ജ​യ​ശ്രീ​ ​എ​ന്നി​വ​രും​ ​എ​ത്തി​യി​രു​ന്നു.

കോ​ർ​പ്പ​റേ​ഷ​ന്റെ​ ​അ​നാ​സ്ഥ​യെ​ന്ന് ​ബി.​ജെ.​പി തൃ​ശൂ​ർ​:​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​അ​നാ​സ്ഥ​യാ​ണ് ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ഒ​രു​ ​അ​പ​ക​ടം​ ​ഉ​ണ്ടാ​വാ​ൻ​ ​കാ​ര​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജ​സ്റ്റി​ൻ​ ​ജേ​ക്ക​ബ് ​പ​റ​ഞ്ഞു.​ ​ബ​ല​ക്ഷ​യം​ ​സം​ഭ​വി​ച്ച​തും​ ​അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​തു​മാ​യ​ ​കെ​ട്ടി​ട​ത്തി​ലെ​ ​വ്യാ​പാ​രം​ ​ന​ട​ത്തു​ന്ന​വ​ർ​ ​അ​റി​യി​ച്ചി​ട്ടും​ ​അ​ത് ​വേ​ണ്ട​ ​വി​ധം​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​ത​യ്യാ​റി​യി​ല്ലെ​ന്ന് ​ബി.​ജെ.​പി​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​ലീ​ഡ​ർ​ ​വി​നോ​ദ് ​പൊ​ള്ളാ​ഞ്ചേ​രി​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.